''സോക്ക്പപ്പറ്റ്‌സ്'' എന്നും അറിയപ്പെടുന്ന വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സൃഷ്ടിക്കുന്ന വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അക്കൗണ്ടുകളാണ്. യഥാര്‍ത്ഥ വ്യക്തികള്‍, സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ കമ്പനികള്‍ തുടങ്ങിയവയെ പലപ്പോഴും ആള്‍മാറാട്ടം നടത്തിയാണ് ഈ പ്രൊഫൈലുകള്‍ ഉപയോഗിക്കുക.

വ്യാജവിവരം പ്രചരിപ്പിക്കുക, പൊതു അഭിപ്രായത്തെ സ്വാധീനിക്കുക, അല്ലെങ്കില്‍ ഫിഷിംഗും മറ്റ് സൈബര്‍ കുറ്റങ്ങളും ചെയ്യുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങള്‍ക്കായി അവ ഉപയോഗിക്കാം.

വ്യക്തികള്‍, സ്ഥാപനങ്ങള്‍, എന്തിനേറെ സര്‍ക്കാരുകള്‍ക്ക് വരെ വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിര്‍മ്മിക്കാം. യഥാര്‍ത്ഥ വ്യക്തിഗത വിവരങ്ങളും ഫോട്ടോഗ്രാഫുകളും ഉപയോഗിച്ചാണ് അവ സൃഷ്ടിച്ചത് എന്നതിനാല്‍ അവ കണ്ടുപിടിക്കുന്നത് ദുഷ്‌കരമാണ്.