ഒരു ബട്ടണിൽ തൊടുമ്പോള്‍ സേവനങ്ങൾ ലഭ്യമാകുന്ന സൗകര്യവും എളുപ്പവും സാധ്യതയും സ്‌മാർട്ട്‌ഫോണുകൾ നമുക്ക് നല്കി. നമ്മുടെ ദൈനംദിന ഇടപാടുകൾക്കും ആശയവിനിമയത്തിനും അത് അനിവാര്യമായ ഒരു ഉപകരണമായി മാറിയിരിക്കുന്നു. ഇടപാടുകളുടെയും ആശയവിനിമയത്തിന്റെയും അനുഭവം കൂടുതൽ മികച്ചതാക്കുന്നതിന്, ഡിജിറ്റൽ ഉപയോക്താക്കൾക്കായി നിരവധി മൊബൈൽ ആപ്പുകൾ അവതരിപ്പിക്കപ്പെടുന്നു. ഈ ആപ്പുകൾ വളരെ സൗകര്യപ്രദമായി ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും സാധിയ്ക്കും. എന്നിരുന്നാലും, ഈ ആപ്പുകൾ സുരക്ഷാ അപകടങ്ങൾ സൃഷ്ടിച്ചേക്കാം.

ഉപകരണത്തിന്റെയും ഡാറ്റയുടെയും സുരക്ഷ ഉറപ്പാക്കാൻ ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഏതൊരു ആപ്പിന്റെയും അശ്രദ്ധമായ ഡൗൺലോഡ് നിങ്ങളുടെ ഉപകരണത്തെ അപഹരിക്കുകയും ഡാറ്റാ ലംഘനത്തിലേക്ക് നയിക്കുകയും ചെയ്യും.

നമുക്ക് ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ പരിഗണിക്കേണ്ട ഭീഷണികളും സുരക്ഷാ നടപടികളും നോക്കാം.