സുരക്ഷിതമായ ഇ-വാലറ്റ് ഉപയോഗം
ഉപയോക്താവ് ആദ്യമേ പണം നിറച്ച ഇലക്ട്രോണിക് ആപ്ലിക്കേഷനാണ് ഇലക്ട്രോണിക് വാലറ്റ് (ഇ-വാലറ്റ്). പരമ്പരാഗത വാലറ്റുകളേക്കാള്‍ സൗകര്യപ്രദമായ രീതിയിലാണ് അവ രൂപകല്പന ചെയ്തത്. സാധനങ്ങള്‍ വാങ്ങുക, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുക പോലുള്ള ഓണ്‍ലൈന്‍ ഇ- വാണിജ്യ ഇടപാടുകള്‍ ഇത് സാധ്യമാക്കുന്നു. വന്‍തോതിലുള്ള ഇ- വാലറ്റുകള്‍, ആപ്പുകളിലൂടെ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഓണ്‍ലൈനില്‍ ലഭ്യമാണ്. വില്‍പ്പന കേന്ദ്രത്തിലെ ഇടപാടുകള്‍ക്കും വ്യക്തികള്‍ തമ്മിലുള്ള സൗഹൃദ ഇടപാടുകള്‍ക്കും ഇത് സഹായകരമാണ്.
ഉപയോഗം, ഭീഷണികള്‍, ഇ-വാലറ്റ് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷിതമായ ഓണ്‍ലൈന്‍ ശീലങ്ങള്‍ എന്നിവ സംബന്ധിച്ച് ഡിജിറ്റല്‍ ഉപയോക്താക്കള്‍ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.