ഇന്റര്‍നെറ്റോ മറ്റ് ഡിജിറ്റല്‍ സാങ്കേതികവിദ്യകളോ ഉപയോഗിച്ച് തട്ടിപ്പുമാര്‍ഗ്ഗത്തിലൂടെ ഏതെങ്കിലും ഡിജിറ്റല്‍ ഉപയോക്താവിന്, അടയ്‌ക്കേണ്ട പലിശ നിരക്കുകള്‍ മറച്ചുവെച്ചോ ഉപയോക്താവിന്റെ പ്രധാന സാമ്പത്തിക വിവരങ്ങള്‍ മോഷ്ടിക്കാനോ വായ്പ വാഗ്ദാനം ചെയ്യുന്നതിനെയാണ് വായ്പാ അഴിമതികള്‍/തട്ടിപ്പുകള്‍ എന്നതുകൊണ്ട് പൊതുവെ സൂചിപ്പിക്കുന്നത്.

ജനങ്ങളില്‍ നിന്ന് പണം തട്ടാന്‍ വ്യാജ വെബ്‌സൈറ്റുകളോ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളോ ഉപയോഗിക്കുന്നതോ മറ്റൊരാളുടെ പേരില്‍ വായ്പകള്‍ക്ക് അപേക്ഷിക്കാന്‍ മാല്‍വേര്‍ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കുന്നതോ ഇതില്‍ ഉള്‍പ്പെടും.