ഓൺലൈനിനായി വളരെ അടുത്ത ബന്ധങ്ങൾ പോലും ഉണ്ടാക്കാന്‍ കഴിയുന്ന ഡിജിറ്റൽ കാലത്ത്, ഓൺലൈൻ ലോകത്ത് കാണുന്നതെല്ലാം യാഥാർത്ഥ്യമാകില്ല എന്ന വസ്തുതയുമായി ആളുകൾ പൊരുത്തപ്പെടേണ്ടത് ആവശ്യമാണ്. നിങ്ങൾ ഓൺലൈനിൽ കണ്ടുമുട്ടുന്ന ഭാവി ജീവിത പങ്കാളി ഒരു തട്ടിപ്പുകാരനായി/ തട്ടിപ്പുകാരിയായി മാറുന്നതും വിശ്വസനീയമെന്ന് തോന്നുന്ന ഒരു ഓൺലൈൻ സുഹൃത്ത് കുറ്റവാളിയായി മാറുന്നതുമായ സംഭവങ്ങൾ ധാരാളമാണ്. അതിനാൽ ഡിജിറ്റൽ ഉപയോക്താക്കൾ ശ്രദ്ധയും ജാഗ്രതയും പാലിക്കേണ്ടതും അതുപോലെ തന്നെ ഓൺലൈനിൽ ഇടപഴകുമ്പോൾ ബോധവാന്മാരാകുകയും ജാഗ്രത പുലർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹൃദയം തകരുന്നതില്‍നിന്നും പോക്കറ്റ് കാലിയാകുന്നതില്‍നിന്നും സ്വയം രക്ഷിക്കുന്നതിന് ഇത് ആവശ്യമാണ്.

തട്ടിപ്പ് നടത്തുന്ന ഒരാള്‍ ഒരു വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് ഇരയെ കുടുക്കുകയും, അവർ കഠിനാധ്വാനം ചെയ്ത പണം ഭാഗിക്കാൻ കള്ളത്തരത്തില്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഓൺലൈൻ പ്രണയ തട്ടിപ്പ് നടത്തുന്നു.