വര്‍ത്തമാനകാലത്ത്, ഏതൊരാള്‍ക്കും ദൈനംദിന ഇടപാടുകള്‍ക്കുള്ള പ്രധാനപ്പെട്ട ഉപാധിയാണ് മൊബൈല്‍ ഉപകരണം. ഇത് നിരവധി ഉപയോഗങ്ങള്‍ക്ക് പകരമാകുകയോ ഒരു ഉപകരണത്തിലേക്ക് ലയിക്കുകയോ ചെയ്തിട്ടുണ്ട്. വിരല്‍ത്തുമ്പത്ത് അത് പ്രവര്‍ത്തിക്കുകയും ഒരു ബട്ടണ്‍ ഞെക്കി കല്പനകള്‍ കൊടുക്കുകയും ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്കുള്ള പ്രധാന മാര്‍ഗമായി ഇന്ന് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകളുടെയും ആശയവിനിമയങ്ങളുടെയും സൗകര്യപ്രദവും വേഗത്തിലുള്ളതും കാര്യക്ഷമവുമായ വഴികളാണവ. തങ്ങളുടെ ഉപഭോക്തൃ അടിത്തറ കാര്യക്ഷമമായി നിലനിര്‍ത്തണമെന്നും ആകര്‍ഷിക്കണമെന്നും ഇടപെടല്‍ നടത്തണമെന്നും ശക്തിപ്പെടുത്തണമെന്നും ബിസിനസ്സുകളും ബ്രാന്‍ഡുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉപയോക്തൃ/ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും വരുമാനമുണ്ടാക്കാനും മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് തങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യം മെച്ചപ്പെടുത്താനും അവര്‍ ആഗ്രഹിക്കുന്നു. വലിയൊരു അളവ് കമ്പനികളും മൊബൈല്‍ ആപ്പുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. വര്‍ധിച്ചുവരുന്ന മൊബിലിറ്റി, പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കാര്യക്ഷമത കൈവരിക്കാനും ബിസിനസ്സുകളെ സഹായിക്കുന്നുവെന്നും ഗവേഷണം നിര്‍ദ്ദേശിക്കുന്നു.