വിവിധ ബിസിനസ്സുകള്‍ അനുവര്‍ത്തിക്കുന്ന ഐഡന്റിറ്റി പരിശോധിക്കല്‍ പ്രക്രിയ ആണ് നിങ്ങളുടെ ഉപഭോക്താവിനെ അറിയല്‍ (കെവൈസി). പുതിയ ഉപഭോക്താക്കള്‍ ചേരുമ്പോഴും നിലവിലെ ഉപഭോക്താക്കള്‍ക്ക് കൃത്യമായ ഇടവേളകളിലുമാണ് ഇത് ചെയ്യാറുള്ളത്.

കെവൈസി എന്തുകൊണ്ട് പ്രധാനപ്പെട്ടതാണ്?

ഐഡന്റിറ്റി മോഷണം, തീവ്രവാദ ധനസഹായം, പണം വെളുപ്പിക്കല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവ തടയുകയാണ് കെവൈസിയുടെ പ്രധാന ലക്ഷ്യം. ഉപഭോക്താവിനെ മികച്ച രീതിയില്‍ മനസ്സിലാക്കാന്‍ ധനകാര്യ സ്ഥാപനങ്ങളെയും ബിസിനസ്സുകളെയും കെവൈസി പ്രക്രിയ സഹായിക്കുന്നു. ആര്‍ബിഐ മാനദണ്ഡങ്ങള്‍ പ്രകാരം, കെവൈസി നിര്‍ബന്ധമായും വേണ്ട ആവശ്യകതയാണ്.

കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താവിന്റെ താഴെ പറയുന്ന വിശദാംശങ്ങള്‍ ശേഖരിക്കുന്നു.

  • നിയമാനുസൃത പേര്
  • തിരിച്ചറിയല്‍ രേഖ
  • തിരിച്ചറിയല്‍ രേഖ പ്രകാരമുള്ള ശരിയായ സ്ഥിരം മേല്‍വിലാസം
  • സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ നിയമപരമായ പദവി

കെവൈസി തട്ടിപ്പുകള്‍

ഈ നിയമം മുതലെടുത്ത് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സമാഹരിക്കാന്‍ ബാങ്കിന്റെ പ്രതിനിധിയായി അഭിനയിച്ച് തട്ടിപ്പുകാര്‍ വ്യാജ എസ്എംഎസ്/ ടെക്സ്റ്റ് മെസ്സേജ് അല്ലെങ്കില്‍ തട്ടിപ്പ് കാളുകള്‍ തുടങ്ങിയവ ചെയ്യുന്നു. തട്ടിപ്പുകാര്‍ ഉപഭോക്താക്കള്‍ക്ക് ഫിഷിംഗ് ലിങ്കോ പത്തംഗ മൊബൈല്‍ നമ്പറോ നല്‍കുകയോ ഡിജിറ്റല്‍ ഡിവൈസിലേക്ക് ആക്‌സസ് നല്‍കാന്‍ വിശ്വസിപ്പിക്കുകയോ ചെയ്യും. ഇതിലൂടെ ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുകയും പണം മോഷ്ടിക്കാന്‍ അവരുടെ ബാങ്കിംഗ് അക്കൗണ്ടിലേക്ക് അനധികൃതമായി പ്രവേശിക്കുകയും ചെയ്യും.

ഈ തട്ടിപ്പിലൂടെ ഈയടുത്ത കാലത്തായി നിരവധി നിഷ്‌കളങ്കരായ ആളുകള്‍ക്കാണ് അവര്‍ അധ്വാനിച്ച് നേടിയ പണം നഷ്ടപ്പെട്ടത്. അതിനി തുടരുകയും ചെയ്യും.