വൈറസ് ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിന് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കാന്‍, ബോധവത്കരണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ ഉപയോക്താക്കളോട് ഉപദേശിക്കുന്നു. വ്യാജ സാങ്കേതിക സഹായത്തിലേക്ക് ഉപയോക്താക്കളെ കബളിപ്പിച്ച് എത്തിക്കുന്നതിനായി തന്ത്രപൂര്‍വമുള്ള പദ്ധതികളുമായി തട്ടിപ്പുകാര്‍ രംഗത്തുവരും. വിപണിയില്‍ ജനകീയമായ ആന്റിവൈറസോ ആന്റി- മാല്‍വേര്‍ ഉത്പന്നങ്ങളോ നിങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ഏറെ ശ്രദ്ധ പുലര്‍ത്തണം. അധിക ഉപയോക്താക്കള്‍ക്കും അത്രകണ്ട് അറിയാത്ത പുതിയ തരം തട്ടിപ്പ് ഇപ്പോഴുണ്ട്. സാങ്കേതിക സഹായ തട്ടിപ്പ് എന്നാണ് ഇതിനെ വിളിക്കുന്നത്.

സാങ്കേതിക സഹായ തട്ടിപ്പ് ഇപ്പോള്‍ വര്‍ധിക്കുകയും കൂടുതല്‍ പരിഷ്‌കരിച്ചിട്ടുമുണ്ട്. ക്രിമിനലുകള്‍ ഉപഭോക്താക്കളായോ സുരക്ഷക്കുള്ളവരായോ സാങ്കേതിക സഹായ പ്രതിനിധികളായോ ചമഞ്ഞാണ് ഈ തട്ടിപ്പ് നടത്തുന്നത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍(പിസികള്‍)ക്ക് പ്രശ്‌നങ്ങളുണ്ടെന്നും അടിയന്തിര സാങ്കേതിക സഹായം ആവശ്യമാണെന്നും പറഞ്ഞ് വ്യാജ കാള്‍ സെന്ററുകള്‍ ഉപഭോക്താക്കള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കുന്നു. ഇമെയിലോ ബാങ്ക് അക്കൗണ്ടോ സോഫ്റ്റ് വേര്‍ ലൈസന്‍സോ പുതുക്കലുമായി ബന്ധപ്പെട്ട സഹായവും അവര്‍ വാഗ്ദാനം ചെയ്യും. എന്നാല്‍, സഹായിക്കുകയാണെന്ന വ്യാജേന വളരെയേറെ ചിലവുള്ള സാങ്കേതിക സേവനങ്ങള്‍ വില്‍ക്കുകയാണ് യഥാര്‍ത്ഥത്തില്‍ സാങ്കേതിക സഹായ തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഉപഭോക്താക്കളുടെ ഡിവൈസുകള്‍ വിദൂരത്ത് നിന്ന് ആക്‌സസ് ചെയ്യാനുള്ള അനുമതി ലഭിക്കാന്‍ ആളുകളെ ഇവര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അങ്ങനെ ആളുകളുടെ ഡാറ്റയിലേക്ക് അവര്‍ക്ക് അനധികൃത ആക്‌സസ് ലഭിക്കും.